Sunday, June 28, 2009

4(A) സിനിമകള്‍

ഒരിക്കല്‍ ഞാന്‍ വെള്ളിയഴ്ച്ചകളെ പറ്റി പറഞ്ഞിരുന്നു. അത് അവസാനിക്കുന്നത്‌ ഏതെങ്കിലും നല്ല സിനിമയില്‍ ആയിരിക്കും. എപ്പോഴും കുറച്ചു നല്ല സിനിമകളുടെ സ്റ്റോക്ക്‌ കയില്‍ ഉണ്ടാവും.ചിലത് മോസേര്‍ബേര്‍ -കടയില്‍ നിന്നും വാങ്ങും. ചിലത് download ചെയ്യും.ഒരു ദിവസം കണ്ട പടം ഫിലിം പൈറസി യെ പറ്റി ആയിരുന്നു. അന്ന് അല്‍പ സ്വല്പം നാണക്കേട് തോന്നി.

theatre ഇല്‍ പോയി കാണുന്നത് എനിക്ക് ഇഷ്ട്ടം അല്ല.അവിടെ ഒന്നും നമ്മുടെ കയില്‍ അല്ല. തുടങ്ങുന്നതും തീരുന്നതും .തനിയെ ആവുമോള്‍ കുറെ options കൂടുതല്‍ ഉണ്ട്.
Play, Pause , Fast Forward , Reverse ഉം മറ്റും. വേറെ ഒരു കാര്യം ഉള്ളത് കൂടെ ആരും ഇല്ലാത്തപ്പോള്‍ നമുക്കു ഒന്നും മറക്കാന്‍ ഇല്ല. ചിരിക്കാന്‍ തോന്നുമ്പോള്‍ പൊട്ടി ചിരിക്കാം. കരയാന്‍ തോന്നുമ്പോള്‍ പൊട്ടി കരയാം. ഒരു മറയും ഇല്ലാതെ.
നല്ല ഒരു സിനിമ കാണുമ്പൊള്‍ വെറുതെ കാണുക എന്നാല്‍ അത് പാപം ആണ്.
എല്ലാ സംവേദന ശേഷിയും ഉപയോഗിച്ചു അലിഞ്ഞു ഇരുന്നു കാണണം.
ഒരു വെള്ളിയാഴ്ച "തനിയാവര്‍ത്തനം "കണ്ടു. കുറെ ഏറെ കരഞ്ഞു. കൂട്ടം തെറ്റിയ കുട്ടിയെ പോലെ.
തീരെ ചെറുപ്പം ആയിരിക്കുമ്പോള്‍ വയനാട്ടിലെ ഒരു ലത്തീന്‍ പള്ളിയില്‍ വെച്ചു അങ്ങനെ സംഭവിച്ചു.
കുറച്ചു നേരം ഞാന്‍ അമ്മച്ചിയെ കണ്ടില്ല. കുര്ബാനക്കിടയില്‍ ആളുകളിക്കിടയില്ലൂടെ അമ്മച്ചിയേയും വിളിച്ച് കരഞ്ഞു കൊണ്ടു നടന്നു. ആ നടുക്കം ഇപ്പും ഓര്‍ക്കുമ്പോഴും ഉണ്ട്.

പിന്നെ ഒരിക്കല്‍ അങ്ങനെ കൂട്ടം തെറ്റി കരഞ്ഞത് "Taare Zamin Par" കണ്ടപ്പോള്‍ ആണ്.
നല്ല സിനിമകളെ ഞാന്‍ അതീവ ആദരവോടെ ആണ് കാണുന്നത്.
Regional movies ആണ് ഒരു രാജ്യത്തേയോ , നാടിനെയോ , അവിടുത്തെ സംസ്കാരത്തെയോ മനസിലാക്കാന്‍ ഏറ്റവും നല്ല വഴി. നമ്മുടെ തൊട്ടു അടുത്ത് ഉണ്ടായിരുന്ന , ശ്രദ്ധിക്കാതെ കിടന്നിരുന്ന എന്തോ ഒന്നിനെ പുതിയതായി കണ്ടെത്തിയത് പോലുള്ള അനുഭവം.