Sunday, June 28, 2009

1(A). ഞാന്‍ എന്തിന് എഴുതണം ?

ആകെ ഉള്ളത് ഒരേ ഒരു ജീവിതം. ഒരേ ഒരു ആയുസ്സ്‌.

ഒരായുസില്‍ ആളുകള്‍ എന്തെല്ലാം ഒതുക്കി വെച്ചു , ഒളിപ്പിച്ചിട്ടാണ് ജീവിക്കുന്നത്.

ഒളിച്ചു കളിയില്‍ സ്വയം മറന്നു ജീവിക്കാന്‍ തന്നെ മറന്നു പോകുന്നു.

കാണാനോ അറിയാനോ സാധ്യത ഇല്ലാത്ത ഒരു പറ്റം അപരിചിതരോട് എന്റെ സ്വപ്നങളെ കുറിച്ചും, ആഗ്രഹങ്ങളെ കുറിച്ചും , രഹസ്യങ്ങളെ കുറിച്ചും സംസാരിക്കുന്നതു വിഡ്ഢിത്തം ആയിരിക്കാം.

ഈ വാചകം എവിടെയെങ്കിലും കേട്ട പരിചയം ഉണ്ടോ?

"If writing is wrong ; I don't want to be right"

പക്ഷെ ഇതു പെട്ടെന്ന് എടുത്ത തീരുമാനം ആണ്. അതിന് കാരണവും ഉണ്ട്.
ഇത്തിരി ദിവസങ്ങള്‍ക്കു മുന്‍പ്‌ ഞാന്‍ മരിക്കെണ്ടാതായിരുന്നു. ഒരു വാഹനാപകടത്തില്‍.
നമ്മള്‍ "Freak accident " എന്നെല്ലാം പറയില്ലേ. ? അത് പോലെ ഒരെണ്ണം.

അപ്പോള്‍ ഒന്നും തന്നെ തോന്നിയില്ല. പിന്നെ എന്റെ കൂട്ടുകാരന്റെ കാറില്‍ ഇരുന്നു വീടും വീണ്ടും ഓര്‍ത്തപ്പോള്‍ പതുക്കെ പതുക്കെ പേടി അരിച്ചിറങ്ങി. അങ്ങനെ ഉപബോധവസ്ഥയില്‍ നീങ്ങുമ്പോള്‍ എന്റെ ഒരു സുഹൃത്തിനെ കണ്ടു. വഴിയില്‍. എന്നെ അവള്‍ കണ്ടില്ല. ചുമ്മാ ഒരു സുഹൃത്ത് എന്ന് പറഞ്ഞാന്‍ മതിയാവില്ല.കൂട്ടി പറഞ്ഞാലും കുറുക്കി പറഞ്ഞാലും പറഞ്ഞു ഫലിപ്പിക്കാന്‍ പറ്റാത്ത മിത്ത് പോലെ ഒരു മിത്രം. ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം വണ്ടി കാത്തു അവള്‍ നില്ക്കുന്നു.

അതും കൂടി ആയപ്പോള്‍ എന്റെ ജീവിച്ചിരിക്കുന്ന അവസ്ഥയെ പറ്റി നല്ല സംശയം തോന്നി. മരിക്കുന്നതിന്റെ തൊട്ടു മുന്‍പ്‌ , മുന്‍പ്‌ മരിച്ചു പോയ അടുത്ത ആളുകളെ കാണാം എന്നും മറ്റും എവിടെയോ വായിച്ചിട്ടുണ്ട്.

ഞാന്‍ പെട്ടെന്ന് ഒരു നാള്‍ മരിച്ചു പോയാല്‍ ഞാന്‍ പറയണം എന്ന് വിചാരിച്ച കാര്യങ്ങള്‍ ഒക്കെ എങ്ങനെ പറയും? അതിന്റെ ഉത്തരം ആണ് ഈ എഴുത്ത്. ഇതു ഒരു പക്ഷെ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ഫസ്റ്റ് warning bell ആയിരിക്കാം. It’s time for some soft thinking and rough talk.

മനസ്സില്‍ ചവക്കുന്ന ചോദ്യങ്ങളെയും കയ്പ്പുള്ള ഓര്‍മകളെയും കാര്‍ക്കിച്ചു തുപ്പാന്‍ നേരം ആയി കാണണം. ലോകം ഓടുന്ന രീതിയും ഇടയില്‍ മനസ്സില്‍ ആക്കിയാല്‍ നന്ന്.പോവുന്നതിനു മുന്‍പ്‌.

അറിഞ്ഞും അറിയാതെയും വേദനിപ്പിച്ച എല്ലോരോടും ഉള്ള തുറന്ന ക്ഷമാപണവും ആവട്ടെ ഇതു.

Christian`s-ന്റെ ആദിമാകാലത്തെ കുമ്പസാരം പൊതുവായ സ്ഥലത്തു ഉറക്കെ വിളിച്ചു പറയുന്ന രീതിയില്‍ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. കാര്യങ്ങള്‍ ഇവിടെയും വ്യതസ്തമല്ല.

മാധവികുട്ടിയുടെ "എന്റെ കഥ " വായിക്കുന്നത് ഈ അടുത്താണ്. അവരുടെ മരണ ശേഷം.

അവര്‍ പറയുന്നു:

” ഒരു കാല് ജീവിക്കുന്നവരുടെ ലോകത്തും മറ്റേ കാല് മരിച്ചവരുടെ ലോകത്തും ചവിട്ടുക എന്നതാണ് ഏറ്റവും പൂര്‍ണമായ നില . അപ്പോള്‍ ആ വ്യക്തിക്ക് സമനില കിട്ടുന്നു .അപ്പോള്‍ ഉള്‍ക്കാഴ്ച കൂടുതല്‍ അഗാധമാവുന്നു .ഭയപ്പെടാന്‍ ഒന്നുമില്ല . “

എന്തിന് ഇത്ര ചെറുപ്പത്തിലെ ആത്മകഥ എഴുതുന്നു എന്ന് ആരോ ചോദിച്ചപ്പോള്‍


” ഒരാള്‍ നൂറ്റിയിരുപതു വയസ്സ് വരെ ജീവിച്ചാലും അറുപതു വയസ്സ് വരെ ജീവിച്ചാലും അല്ല മുപ്പതു വയസ്സ് വരെ ജീവിച്ചാലും അയാളുടെ ജീവിതം ഒരു മനുഷ്യജന്മം എന്ന നിലയില്‍ പൂര്‍ണമായിരിക്കും .അതിനു ആദിയും മധ്യവും അവസാനവും ഉണ്ടായിരിക്കും .അതില്‍ സുഖവും ദുഖവും സൌന്ദര്യവും വിധിച്ച പാകത്തില്‍ വിലയിതമായിരിക്കും. “

Gospel according to St.John ആണെന്ന് തോന്നുന്നു ഇങ്ങനെ എന്തോ ഉണ്ട്.

കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ !! കാണാന്‍ കണ്ണുള്ളവന്‍ കാണട്ടെ !!. സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു…..

And here we go.

3 comments:

Tony said...

"
I am the resurrection and life...
"
Jesus

Alwin Kalathil said...

"എന്തിന് ഇത്ര ചെറുപ്പത്തിലെ ആത്മകഥ എഴുതുന്നു എന്ന് ആരോ ചോദിച്ചപ്പോള്‍"
Because you want to celebrate the 50th anniversary of this book on ur 75th birthday :)

John said...

hi hi !!!