Sunday, June 28, 2009

5(A) ഭാവന എന്ന ഒരാള്‍

മൂന്ന് വര്‍ഷം ഞാന്‍ തൃശൂരില്‍ ഉള്ള ഒരു ബോര്‍ഡിങ്ങില്‍ ആണ് താമസിച്ചു പഠിച്ചത് .
ഇപ്പോള്‍ നോക്കുമ്പോള്‍ ജീവിതത്തിലെ ഏറ്റവും നിറങ്ങള്‍ നിറഞ്ഞ ഒരു കാലഘട്ടം .
ഇടയ്ക്കിടയ്ക്ക് കടുത്ത ഏകാന്തത തോന്നുമായിരുന്നു എങ്കിലും അവിടുത്തെ ദിവസങ്ങള്‍ എല്ലാം ഞാന്‍ വളരെ ആസ്വദിച്ചിരുന്നു.
ചില ദിവസങ്ങളില്‍ തനിയെ ഇരിക്കുമ്പോള്‍ കരച്ചില്‍ വരും. അപ്പോള്‍ അമ്മച്ചിയെ ഓര്‍ക്കും , ചാച്ചനെ ഓര്‍ക്കും,ചേട്ടന്മാരെ ഓര്‍ക്കും. അങ്ങനെ പ്രതേകിച്ചു ഒരു കാരണവും വേണ്ട. അങ്ങനെ ഉള്ള മോശം ഓര്‍മകളെ എല്ലാം കോര്‍ത്തിണക്കി ഒരു ഫാസ്റ്റ് റിവേഴ്സ്. ചുമ്മാ കരയുന്നതിനു മുന്പ് ഒരു "Threshold Energy" കിട്ടാന്‍.
ദിവസങ്ങളില്‍ ആണ് ഞാന്‍ ഒരു ഇല്ലാത്ത ഒന്നിനെ ഞാന്‍ ആലോചിച്ചു ഉണ്ടാക്കി പ്രശ്നങ്ങള്‍ക്ക് ഉത്തരം കാണാന്‍ തുടങ്ങിയത്.
ഞാന്‍ ഒരു ചേച്ചിയെ ഉണ്ടാക്കി. നെറ്റിയില്‍ ചന്ദനക്കുറി തൊട്ടു , വയലറ്റ് നിറത്തില്‍ ഉള്ള നീളന്‍ പാവാടയും ബ്ലൌസും ഇട്ടു വരുന്ന ഒരാള്‍. എന്ത് കൊണ്ടു അങ്ങനെ എന്ന് ചോദിച്ചാല്‍ അറിയില്ല.
ഒരു പക്ഷെ എം. ടി യുടെ ഏതോ ഒരു കഥാപാത്രത്തില്‍ നിന്നു കടം കൊണ്ടതാകാം.
അവരുടെ മടയില്‍ തല വെച്ച് O.N.V യുടെ ഭാഷയില്‍ "പായാരം "പറഞ്ഞു പറഞ്ഞു ഉറങ്ങും.

എന്റെ കൂട്ടുകാരി എന്ന കവിതയിലെ

" നനഞ്ഞ തലയിണകളും,
ഉണങിയ കവിളിന്‍ഇണകളും ,
തളര്‍ന്ന മിഴിയിണകളും
നിന്റെ മാത്രം സ്വന്തം അല്ല .
" - ഉത്ഭവം അവിടെ ആണ്.

ഒരിക്കല്‍ തൃശ്ശൂരില്‍ ഉള്ള ഒരു Co-Operative കോളേജില്‍ നിമിഷപ്രസങ്ങമത്സരത്തിനു ഞാന്‍ പോയി. അത് ഒരു Womens കോളേജ് ആയിരുന്നു . മത്സരത്തിന്റെതായ ടെന്‍ഷനും മറ്റും ഒക്കെ ആയി കുറച്ചു നേരത്തിനു ശേഷം എനിക്ക് നന്നായ്‌ ദാഹിച്ചു. അടുത്ത് കണ്ട ഒരു ചേച്ചിയോട് കുടിവെള്ളം ചോദിച്ചു. അവര്‍ എന്നെ സ്റ്റാഫ്‌ റൂമില്‍ കൊണ്ടു പോയി. കുടിക്കാന്‍ വെള്ളം തന്നു. അതിനിടയില്‍ അവിടെ ഇരുന്ന ആരോ ഇതാരാണെന്ന് ചോദിച്ചപ്പോള്‍ "ഇതോ ? ഇതു എന്റെ സ്വന്തം അനിയന്‍ " അവര്‍ പരിചയപ്പെടുത്തി.
ആദ്യമായും അവസാനമായും അങ്ങനെ ഒരു അനുഭവം.
ചില കാര്യങ്ങള്‍ അങ്ങനെ ആണ്. വെറുതെ ഒന്നു ഓര്‍ത്താല്‍ പോലും സന്തോഷം തോന്നും.
അവരോട് ഞാന്‍ പേരു ചോദിച്ചില്ല. "ഭാവന " എന്നായിരുന്നെങ്കില്‍ നന്നായിരുന്നു .

5 comments:

Tony said...

kollam touching...

Alwin Kalathil said...

പണ്ട് എനിക്കും ഉണ്ടായിരുന്നു എന്റെ സ്വപ്നങ്ങളില്‍ ഞാന്‍ സൃഷ്ടിച്ച ചേട്ടനും ചേച്ചിയും കൂട്ടുകാരും...കുടുംബവും,എന്റെ കാറും
ബൈക്കും അങ്ങനെ എനിക്കില്ലാതെ പോയ പലതും...
ഒരുപക്ഷേ എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്‌ എന്റെ സ്വപ്നങ്ങള്‍ തന്നെയായിരുന്നു.

Alwin Kalathil said...

ചുമ്മാ കരയുന്നതിനു മുന്പ് ഒരു "Threshold Energy" കിട്ടാന്‍.
---------അനീഷേ ഇതില്‍ ഞാന്‍ എന്നെ കാണുന്നു...100% ഞാന്‍...

John said...

Tony ചേട്ടാ , വായനയ്ക്ക് നന്ദി .

John said...

Raphael Bhai ,

Raphael Bhai ,
എന്റെ വരകളില്‍ താങ്കളുടെ നിഴല്‍ കണ്ടതിനു ,
എന്റെ നിഴലുകളില്‍ താങ്കളുടെ നിറം കണ്ടതിനു,
പല മുഖങ്ങള്‍ ആണെങ്കിലും ഭാവങ്ങള്‍
ഒന്നാണെന്ന് ഓര്‍മിപ്പിച്ചതിനു ....
നന്ദി..