വെള്ളിയാഴ്ച്ചകളെ എനിക്ക് പേടിയാണ് .
അന്ന് എന്റെ കൂടെ ജോലിചെയ്യുന്ന എല്ലാ കൂട്ടുകാരും അവരുടെ വീട്ടില്‍ പോകും.
എന്റെ വീട് എവിടെ നിന്നു വളരെ അകലെ ആണ്.
എല്ലാ ആഴ്ചയും പോയി വരിക എന്നത് വളരെ പാടാണ്.
എല്ലാ വെള്ളിയാഴ്ചയും മനസില്‍ എന്തെങ്കിലും പ്ലാന്‍ ചെയ്യും.
നല്ല ഏതെങ്കിലും സ്ഥലങ്ങള്‍ കാണാന്‍ പോവ്വ , ഏതെങ്കിലും കൂടുകാരുടെ വീട്ടില്‍ പോവ്വ അങ്ങനെ എന്തെങ്കിലും.
പക്ഷെ അങ്ങനെ ഒന്നും നടക്കാറില്ല. അവര്ക്കു എല്ലാം അവരുടെ കുടുംബം ഉണ്ട് . അവിടെ പോയാലും ഒരു തരം uncomfortableness തോന്നും.
ഇതു ആലോചിക്കുമ്പോള്‍ വിഷമം വരും. എന്റെ അമ്മച്ചി, ചാച്ചന്‍ ,അനിയത്തി എല്ലാര്ക്കും ഞാന്‍ വീട്ടില്‍ ഉണ്ടാവണം എന്നാണ് ആഗ്രഹം. ശനിയും ഞായറും . ഇത്രയും ആകുമ്പോള്‍ കനം ഉള്ള എന്തോ ഒന്നു ചങ്കിനാത്തു വീര്‍ത്തു പൊങ്ങും.
എല്ലാരും ചുറ്റിനും ഉണ്ട്. എന്നാലും ആരും കൂടെ ഇല്ലാത്ത പോലെ. ഒരു കൂട്ട് വേണം. എപ്പോള്‍ വേണേലും മിണ്ടാന്‍ പറ്റുന്ന തരത്തില്‍.ഒരു സ്ഥലം വേണം. എപ്പോള്‍ വേണേലും പോകാന്‍ പറ്റുന്ന തരത്തില്‍.
Sunday, June 28, 2009
Subscribe to:
Post Comments (Atom)
2 comments:
Ennittu ente veettil varanam ennu orikkal polum thonniyillallo?Onnu parayarunnille?Ini adutha thavana nattil varumbo namukku kanam.
തീര്‍ച്ചയായും , കാണണം .
കാണും .. !
ഒത്തിരി നന്ദി .
Post a Comment